‘കെ എസ് യുക്കാരനില്‍ നിന്നും ആന്‍റണി ഇനിയും ഉയര്‍ന്നിട്ടില്ല’; ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ടു തേടുന്ന ആന്‍റണിയ്ക്ക് പിണറായിയുടെ ചുട്ട മറുപടി; കോണ്‍ഗ്രസിലും പ്രതിഷേധം

എ കെ ആന്റണിയ്ക്ക് പിണറായി വിജയന്റെ ചുട്ടമറുപടി. എ കെ ആന്റണി ഇപ്പോഴും കെ എസ് യു കാരന്റെ കാലത്താണ് ജീവിക്കുന്നതെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

ബിജെപിയുടെയും ആര്‍ എസ് എസിന്റെയും അടക്കമുള്ള വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് തേടിയുള്ള എ കെ ആന്റണിയുടെ പ്രചാരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ചര്‍ച്ചാ വിഷയം.

ആന്റണിയുടെ പരാമര്‍ശത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ മറുപടിയാണ് നല്‍കിയത്.

വര്‍ഗീയ പാര്‍ട്ടിയുടെ വോട്ട് തേടാന്‍ എകെ ആന്റണിയ്ക്ക് കഴിയുന്നത് വര്‍ഗീയതയോടുള്ള കോണ്‍ഗ്രസിന്റെ മൃദു സമീപനമാണ് കാണിക്കുന്നതെന്നാണ് പിണറായി കുറ്റപ്പെടുത്തിയത്.

വടകര ബേപ്പൂര്‍ മണ്ഡലങ്ങളില്‍ കോ ലീ ബി സഖ്യമുണ്ടാക്കി അമ്പേ പരാജയപ്പെട്ടത് ആന്റണി ഓര്‍ക്കുന്നുണ്ടൊ എന്നും പിണറായി ചോദിച്ചു.  രണ്ട് ദിവസത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News