റഷ്യയില്‍ പന്തുരുളുമ്പോള്‍; ഇനി ലോക ശ്രദ്ധ കാല്‍പ്പന്തുകളിയുടെ മാസ്മരികത വാനോളമുയര്‍ത്തുന്ന ഇവരിലേക്ക്

റഷ്യയില്‍ ലോകകപ്പിന് പന്തുരുളുമ്പോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മൂന്ന് പേരുകളിലേക്കാണ്. ആധുനിക ഫുട്ബോളിലെ അദ്ഭുതങ്ങളായ സാക്ഷാല്‍ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍.

ഓരോ ലോകകപ്പിലും പുത്തന്‍ താരവസന്തങ്ങള്‍ കാണാമെങ്കിലും പന്തുരുളു മുമ്പ് ആരാധകര്‍ നെഞ്ചേറ്റുന്ന ചിലരുണ്ടാകും. ആ പേരുകാരിലെ വമ്പന്‍മാരാണ് മെസിയും, ക്രിസ്റ്റ്യാനോയും,നെയ്മറും.

നെയ്മര്‍ക്ക് തെളിയിക്കാന്‍ സമയം ഇനിയും ബാക്കിയുണ്ടെങ്കിലും മെസിക്കും, ക്രിസ്റ്റ്യാനോയ്ക്കും അവരുടെ സുവര്‍ണകാലത്തെ അവസാന ലോകകപ്പാണിത്.

നാണക്കേടിന്‍റെ വക്കില്‍ നിന്ന് അര്‍ജന്‍റീനയെ ഒറ്റക്ക് തോളിലേറ്റിയാണ് മെസിയുടെ വരവ്. ഒരു ഘട്ടത്തില്‍ ലോകകപ്പ് യോഗ്യത പോലും സംശയത്തിലായ അര്‍ജന്‍റീനയെ ലിയണല്‍ മെസിയെന്ന അദ്ഭുത മനുഷ്യന്‍ ഒറ്റക്ക് ചുമലേറ്റുകയായിരുന്നു.

യോഗ്യത റൗണ്ടിലെ നിര്‍ണായകമായ മല്‍സരത്തില്‍ ഇക്വഡോറിനെതിരെ ഹാട്രിക്ക് നേടിയാണ് മെസി ലോകത്തിന്‍റെ പ്രിയ ടീമിന് റഷ്യയിലേക്ക് ടിക്കറ്റ് നല്‍കിയത്.അര്‍ജന്‍റീന ഏറ്റവും വലിയ ശക്തിയും, ദൗര്‍ബല്യവും മെസി തന്നെ . മെസിയെ മാത്രം ആശ്രയിച്ച് അവര്‍ക്ക് എത്രമാത്രം മുന്നോട്ട് പോകുമെന്നതും ചോദ്യം.

എന്നാല്‍ മെസി ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ ബാക്കിയുള്ളവര്‍ പരിധിക്ക് പുറത്തെന്നതും ചരിത്രം. ക‍ഴിഞ്ഞ തവണ അര്‍ജന്‍റീനയെ മെസി ഒറ്റക്കാണ് ഫൈനല്‍ വരെയത്തിച്ചത്. സീസണില്‍ ബാ‍ഴ്സോണക്ക് ഗോള്‍വേട്ടയാണ് മെസി നടത്തിയത്. 45 ഗോളുകളാണ് മിസിഹ ഇതുവരെ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here