‘ബിജെപി ഭ്രാന്തനായ കൊലയാളി’: ശിവസേന

ദില്ലി: ബിജെപിയെ ഭ്രാന്തനായ കൊലയാളി എന്ന് വിശേഷിപ്പിച്ച് ശിവസേന.

പാല്‍ഘര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിക്കിടയില്‍ ചത്രപതി ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്ന വേളയില്‍ ചെരുപ്പുപയോഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ശിവസേന ആഞ്ഞടിച്ചു. കപടവേഷധാരി എന്നാണ് അദ്ദേഹത്തെ ശിവസേന വിളിച്ചത്.

ശിവസേനയെ വഞ്ചകര്‍ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചതിന് പിന്നാലെയാണ് എന്തിനേയും കുത്തിവീഴ്ത്തുന്ന ഭ്രാന്തനായ കൊലയാളിയെന്ന് ശിവസേന ബിജെപിയെ വിളിച്ചത്.

അന്തരിച്ച എംപി ചിന്തമന്‍ വനഗയുടെ മകനെ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത് വഴി ശിവസേന ബിജെപിയെ ചതിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ഫട്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു.

മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയായിരുന്നു ശിവസേനയുടെ വിമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here