ചെങ്ങന്നൂരില്‍ പ്രചരണം കൊ‍ഴുക്കുന്നു; പരസ്യപ്രചരണം നാളെ അവസാനിക്കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പരമാവധി സ്വീകരണ പരിപാടികളില്‍ പങ്കെടുത്ത് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും.

17 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന ചെങ്ങന്നൂരില്‍ 3 മുന്നണികള്‍ തമ്മിലാണ് നേരിട്ടുള്ള മത്സരം നടക്കുന്നത്. എല്‍.ഡി.എഫിന് വേണ്ടി സജി ചെറിയാനും, യു.ഡി.എഫിന് വേണ്ടി ഡി വിജയകുമാറും, എന്‍.ഡി.എയ്ക്ക് വേണ്ടി പി.എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരരംഗത്ത് സജീവമായുള്ളത്.

അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 3 പേരും പരമാവധി വോട്ടര്‍മാരെ നരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലാണ്.

പരസ്യ പ്രചാരണം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ നിശ്ശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. മണ്ഡലത്തിലെ പ്രധാനപ്പെട്ട ആള്‍ക്കാരെയും വോട്ടര്‍മാരെയും നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ തങ്ങളുടെതായ ഉറച്ച വോട്ടുകളുടെ കണക്കെടുത്തും തങ്ങള്‍ക്ക് ലഭിക്കാനുള്ള വോട്ടുകള്‍ എങ്ങനെ പെട്ടിയിലാക്കാം എന്ന ആലോചനയിലാകും അണികള്‍. എന്തായാലും ഇനി ദിവസങ്ങള്‍ മാത്രമാണ് ചെങ്ങന്നൂരിന്റെ വിധി നിര്‍ണയിക്കാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News