ഗള്‍ഫില്‍ കൊടുങ്കാറ്റ് ശക്തമാകുന്നു; മലയാളികളുള്‍പ്പെടെ ഭീതിയില്‍; കാറ്റിന്റെ വേഗത 175 കിലോമീറ്റര്‍ വരെ

മെകുനു ചുഴലിക്കാറ്റിനു ശക്തിയേറി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. തീരദേശത്തു നിന്ന് 10 കിലോമീറ്റര്‍ അകലെയാണു കാറ്റ് നിലവില്‍ ഉള്ളത്.

കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News