എന്‍ഡിഎ സര്‍ക്കാരില്‍ അസംതൃപ്തി; 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് മോദിക്ക് തിരിച്ചടിയാവുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

2019 ലോകസഭാ തെരഞ്ഞെടുപ്പ് മോദിയ്ക്ക് തിരിച്ചടിയാവുമെന്ന് സര്‍വ്വേ കണക്കുകള്‍. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നേടിയ 336 സീറ്റുകള്‍ 2019ല്‍ 274 ആയി കുറയുമെന്നാണ് എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അതോടൊപ്പം എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അസംതൃപ്തി ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധിച്ചുവെന്നും കണക്കുകള്‍.  ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും ബിജെപിയ്ക്ക് നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്‍ഡിഎ സര്‍ക്കാര്‍ നാലാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എബിപി ന്യൂസ് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് മോദി സര്‍ക്കാരിന് 2019ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 336 സീറ്റ് 2019ല്‍ 274 ആയി കുറയുമെന്നാണ് കണക്കുകള്‍. നിലവില്‍ യുപിഎ സര്‍ക്കാര്‍ 164 സീറ്റും മറ്റുള്ളവര്‍ 105 സീറ്റും നേടുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

തൊഴില്ലിലായ്മ, വിലവര്‍ധനവ്, നോട്ടു നിരോധനം, ജിഎസ്ടി, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

ബിജെപിയുടെ വോട്ടു ബാങ്കായ ഹിന്ദു സമുദായക്കാര്‍ക്കിടയില്‍ ഭൂരിപക്ഷം പേര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വന്നിരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇത് പ്രകടമാണ് പ്രത്യേകിച്ചും മുസ്ലീം സമുദായക്കാര്‍ക്കിടയിലാണെന്നാണ് റിപ്പോര്‍ട്ട്. 2017 മെയ് മാസത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അതൃപ്തി 27 ശതമാനമായിരുന്നു എന്നാല്‍ 2018ല്‍ അത് 47 ശതമാനമായി വര്‍ധിച്ചു.

അതായത് ഒരു വര്‍ഷത്തിനിടെ എന്‍ഡിഎയ്‌ക്കെതിരെയുള്ള അതൃപ്തിയില്‍ 20 ശതമാനം വര്‍ധനവുണ്ടായി. 2019ല്‍ മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിക്കുന്നത് 34%വും രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കുന്നവര്‍ 24%വുമാണ്.

2018 ജനുവരിയില്‍ മോദിയും രാഹുലും തമ്മിലുള്ള ജനപ്രീതിയില്‍ 17% അന്തരവുണ്ടായിരുന്നു. അതിപ്പോള്‍ 10%മായി കുറഞ്ഞിരിക്കുന്നു.

അതേസമയം ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനും മധ്യപ്രദേശും ബിജെപിയ്ക്ക് നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 49സീറ്റുകള്‍ നേടുമ്പോള്‍ ബിജെപി 34ലേക്ക് ഒതുങ്ങും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിയ്ക്ക് 39 സീറ്റേ ലഭിക്കുള്ളു.

രാജസ്ഥാനില്‍ ഈ വര്‍ഷം ഉപതെരഞ്ഞെടുപ്പു നടന്ന 2 ലോകസഭാ സീറ്റിലും 6ല്‍ നാലു നിയമസഭാ സീറ്റിലും കോണ്‍ഗ്രസാണ് വിജയിച്ചത്. സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News