കൊച്ചി ചെല്ലാനത്ത് കടല്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

കൊച്ചി ചെല്ലാനത്ത് കടല്‍സംരക്ഷണ ഭിത്തി നിര്‍മ്മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ചെല്ലാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ചെല്ലാനം നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന ഹാര്‍ബറിന്‍റെ നിര്‍മ്മാണവും സര്‍ക്കാരിന്‍റെ കാലാവധിക്ക് മുന്പായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കടല്‍ഭിത്തിസംരക്ഷണവും പുലിമുട്ട് നിര്‍മ്മാണവുമെന്ന ചെല്ലാനം നിവാസികളുടെ വര്‍ഷങ്ങളായുളള ആവശ്യത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഓഖി ചു‍ഴലിക്കാറ്റ് നാശം വിതച്ച ചെല്ലാനത്ത് മത്സ്യത്തൊ‍ഴിലാളികളുടെ ആവശ്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

ആ ഉറപ്പ് പാലിച്ചുകൊണ്ട് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ ചെല്ലാനത്ത് കടല്‍ഭിത്തിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. ആറ് മാസത്തിനകം കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളെ പോലും രാഷ്ട്രീയവത്ക്കരിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.  ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ സര്‍ക്കാര്‍ ആശ്വാസധനം നല്‍കി ക‍ഴിഞ്ഞു. ചെല്ലാനത്ത് ഹാര്‍ബര്‍ എന്ന സ്വപ്നം സര്‍ക്കാരിന്‍റ കാലാവധിക്ക് മുന്പായി പൂര്‍ത്തിയാക്കും.

ഇതിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എട്ട് കോടി രൂപ ചെലവില്‍ 1100 മീറ്ററില്‍ ജിയോ ടെക്സ്റ്റൈല്‍ ട്യൂബ് എന്ന അത്യാധുനിക രീതിയിലുളള കടല്‍ഭിത്തിയാണ് ചെല്ലാനത്ത് നിര്‍മ്മിക്കുക. ഇവിടെ ഓരോ 150 മീറ്ററിലും പുലിമുട്ടുകളും സ്ഥാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News