ലാലിനെ തേടി വീണ്ടും പുരസ്‌കാരങ്ങള്‍ എത്തുമോ? ചന്ദ്രഗിരി ഉടൻ വരുന്നു

ലാലിനെ തേടി പുരസ്‌കാരങ്ങള്‍ എത്തുമോ. അതോ ചന്ദ്രഗിരിയെ തേടിയെത്തുമോ.ഒന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത കഥാപാത്രങ്ങളിലുടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ലാല്‍ വീണ്ടും വ്യത്യസ്തനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

സംവിധായകനും നടനുമായ ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ചന്ദ്രഗിരി. ജൂൺ മാസത്തിൽ ചിത്രം റിലീസിനൊരുങ്ങുന്നു.

പൊതു വിദ്യാലയം ഇല്ലാതാക്കാന്നതിനെതിരെ സ്‌കൂള്‍ പ്രഥമധ്യാപകനും നാട്ടുകാരും ഒന്നിച്ചു നിന്ന് വിജയം കരസ്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കാസര്‍കോടന്‍ സംസ്‌കാരവും കലാരൂപവും ഭാഷാ വൈവിധ്യങ്ങളും നിറഞ്ഞ ചിത്രത്തില്‍ യക്ഷഗാന കലയും അവതരിപ്പിക്കുന്നുണ്ട്. എന്‍ഡോസല്‍ഫാന്‍ രോഗങ്ങളഉം ദുരന്തങ്ങളും ചന്ദ്രഗിരിയിലുണ്ട്.

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തിയ ഷോണ്‍ റോമി ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സ്‌കൂള്‍ പ്രഥമധ്യാപകനായി ലാലും ലാലിന്റെ മകളായി ഷോണും വേഷമിടും. 178 പേരാണ് ചന്ദ്രഗിരിയിലെ താരങ്ങള്‍.

ഇതില്‍ 100 പേരും പുതുമുഖങ്ങളെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഹരീഷ് പേരടി, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, സജിതാ മഠത്തില്‍, മഞ്ജു സുനിച്ചൻ , സേതു ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

പായുംപുലി, ദ്രാവിഡന്‍, കാറ്റത്തൊരു പെണ്‍പൂവ് തുടങ്ങീ ചിത്രങ്ങളൊരുക്കിയ മോഹന്‍ കുപ്‌ളേരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പയ്യന്നൂര്‍ ഏഴിലോട്ടെ എ.ജയചന്ദ്രന്റെ ഭാര്യ സുചിത്രയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ജയചന്ദ്രനും ചിത്രത്തില്‍ വേഷമിടുന്നു.

കഥയും തിരക്കഥയും മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്‌കൂള്‍ അദ്ധ്യാപകനായ വിനോദ് കുട്ടമത്തിന്റേതാണ്. പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചന്ദ്രഗിരിക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് .  സംഗീതം ശ്രീവത്സന്‍ ജെ.മേനോനും സത്യ നാരായണ പുഞ്ചിത്തായയും നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News