ജുമാ നമസ്കാരത്തിനിടെ കണ്ണൂർ ജില്ലയിലെ രണ്ടു പള്ളിയിൽ ലീഗ് അക്രമം; രണ്ട് പേർക്ക് പരുക്കേറ്റു

പരിശിശുദ്ധ റംസാൻ മാസത്തിലെ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനിടെ കണ്ണൂർ ജില്ലയിലെ രണ്ടു പള്ളിയിൽ ലീഗ് അക്രമം. പെടയന,പൂവ്വം ജുമാ മസ്ജിദുകളിലാണ് ലീഗ് അക്രമം നടത്തിയത്. പള്ളിക്കകത്തെ പണപിരിവ് ചോദ്യം ചെയ്തവരെ ലീഗുകാർ ആക്രമിക്കുകയായിരുന്നു.

പള്ളികളിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് എത്തിയവരെയാണ് മുസ്‌ലിം ലീഗുകാർ സംഘം ചേർന്ന് ആക്രമിച്ചത്.കണ്ണൂർ ജില്ലയിലെ പെടയന,പൂവം ജുമാ മസ്ജിദുകളിൽ ആയിരുന്നു ലീഗ് അഴിഞ്ഞാട്ടം.

പള്ളിക്കകത്തെ പണപ്പിരിവ് ചോദ്യം ചെയ്തതാണ് ലീഗുകാർ പ്രകോപിപ്പിച്ചത്.ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉപയോഗിച്ചാണ് പെടയന പള്ളിയിൽ ലീഗുകാർ അക്രമം നടത്തിയത്.

ലീഗ് അക്രമത്തിൽ പരിക്കേറ്റ സിദ്ധീഖ്,അബ്ദുൽ റഹിമാൻ എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂവം ജുമാ മസ്ജിദിൽ ലീഗുകാർ നടത്തിയ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.പി അബ്ദുൽ കരിം ഹാജി,പി ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്.

ലീഗുകാർ സംഘം ചേർന്നാണ് പള്ളിക്കകത്തു വച്ച് ഇരുവരെയും ക്രൂരമായി മർദിച്ചത്. പരിശുദ്ധ റംസാൻ മാസത്തിൽ ലീഗുകാർ പള്ളിക്ക് അകത്ത് അക്രമം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ നിന്ന് തന്നെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News