ഇ എന്‍ മുരളീധരന്‍ നായര്‍ അന്തരിച്ചു; നായനാരുടെയും വിഎസ്സിന്റെയും പ്രൈവറ്റ് സെക്രട്ടറി; എ‍ഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയും സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഇ എന്‍ മുരളീധരന്‍ നായര്‍ (83) അന്തരിച്ചു.

പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.

ഭവാനിയമ്മയാണ് ഭാര്യ. അപര്‍ണ, ആര്യ (പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ്) എന്നിവര്‍ മക്കളാണ്. മൃതദേഹം കവടിയാര്‍ കവടിയാര്‍ ഗാര്‍ഡന്‍സ് ബി 32 ല്‍.

നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഡെല്‍ഹി. തിരുവനന്തപുരം ദൂരദര്‍ശനു വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News