‘ഒരു ദിനം നീ എന്റെ കൈകൊണ്ട് മരിക്കും; മരിക്കരുതെന്നുണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പോകണം’ ; അവതാരകനോട് സംഘപരിവാർ 

എന്‍ഡിറ്റിവി അവതാരകനെതിരെ സംഘപരിവാറുകാരന്റെ വധഭീഷണി. ദേശീയ മാധ്യമങ്ങളില്‍ ഹിന്ദുത്വ രാഷ്‌ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന അപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ രവീഷ് കുമാറിനാണ് വധഭീഷണി. ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഭീഷണി ഉയര്‍ത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലെ ഭീഷണി ഇങ്ങനെ: രവീഷ് കുമാര്‍ കേള്‍ക്കാന്‍ വേണ്ടിയാണ് പറയുന്നത്. ‘ഒരു ദിനം നീ എന്റെ കൈകൊണ്ട് മരിക്കും. മരിക്കരുതെന്നുണ്ടെങ്കില്‍ താന്‍ തന്റെ വീടായ പാകിസ്ഥാനിലേക്ക് പോകണം’.

രാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ വാര്‍ത്താചാനലുകളെയടക്കം വിധ്വംസക ശക്തികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് രവീഷ് കഴിഞ്ഞയാഴ്‌ച പറഞ്ഞത് വാര്‍ത്തയായിരുന്നു.

സമൂഹമാധ്യമം വഴിയും ഫോണ്‍ വഴിയും രവീഷ് കുമാറിന്റെ ജീവന് ഭീഷണി ഉണ്ടായതായി എന്‍ഡിറ്റിവി ട്വിറ്ററില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News