നിറം മങ്ങിയ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് മോദി സര്‍ക്കാര്‍

നിറം മങ്ങിയ നാലാം വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തെ സാമ്പത്തിക നില തകര്‍ക്കാനും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും മാത്രമാണ് മോദി സര്‍ക്കാര്‍ നാലു വര്‍ഷമുപയോഗിച്ചതെന്ന് പ്രതിപക്ഷം.

നാലുവര്‍ഷം കൊണ്ട് ജനവിരുദ്ധ നയങ്ങള്‍ മാത്രമാണ് മോദി നടപ്പിലാക്കിയതെന്ന് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. വാര്‍ഷിക ദിനമായ ഇന്ന് രാജ്യ ജനവഞ്ചനാ ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പല നയങ്ങളും ഇതിനോടകം തന്നെ ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയില്‍ ആക്കിക്കഴിഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയത് നോട്ടു നിരോധനവും .ജിഎസ്ടിയുമാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ ശക്തി പ്രാപിച്ചത് രാഷ്ട്രീയപരമായി പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഒരു തിരിച്ചടിയാണ്.പിന്തിരിപ്പനും ജനവിരുദ്ധവുമായ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

നാലു വര്‍ഷം കൊണ്ട് ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നത് കൂടാതെ തൊഴിലില്ലായ്മയും രൂക്ഷമായി,കള്ളപ്പണം നോട്ടു നിരോധനത്തിന് ശേഷവും കുന്നുകൂടി, ബാങ്ക് തട്ടിപ്പുകള്‍ സ്ഥിരം വാര്‍ത്തയായി, ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി രൂപയിലെത്തി, കാര്‍ഷിക രംഗത്തും പുരോഗതി കണ്ടുവരുന്നില്ല,എണ്ണിയാല്‍ തീരാത്ത പ്രതിസന്ധികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

അധികാരത്തില്‍ കയറുമ്പോള്‍ നല്‍കിയ ഒരു വാക്കുപോലും പാലിക്കാന്‍ സാധിക്കാത്ത മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം രാജ്യ ജനവഞ്ചനാ ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

സാഹചര്യങ്ങളെല്ലാം എന്‍ഡിഎയ്‌ക്കെതിരാണെങ്കിലും പൊതുപണം ഉപയോഗിച്ച് നാലാം വാര്‍ഷികം പൊടി പൊടിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here