സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ ഇത്തവണ മുതല്‍ ഗൂഗില്‍.കോമില്‍ നിന്നും ഫലമറിയാന്‍ സാധിക്കും. 4,138 സെന്ററുകളിലായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇത്തവണത്തെ പന്ത്രണ്ടാം ക്ലാസ ഇക്കോണമിക്‌സ് പരീക്ഷ മാറ്റി നടത്തിയിരുന്നു.

പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in

ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.

∙ ഡിജിറ്റൽ മാർക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാക്കും.

∙ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സംവിധാനം വഴി ഫലത്തിനു ഫോൺ: 011 24300699 (ഡൽഹിയിൽ), 011 24300699 (ഡൽഹി ഒഴികെ എല്ലായിടത്തും).

∙ എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12

പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News