വിലക്കയറ്റത്തിന് മൂക്ക് കയറിട്ടു; പൊതുവിതരണരംഗം ശക്തിപ്പെടുത്തി; എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട്

സർക്കാർ അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോൾ വിലക്കയറ്റത്തിന് മൂക്ക് കയറിട്ട് പൊതുവിതരണരംഗം ശക്തിപെടുത്തി ഭക്ഷ്യ വകുപ്പ്. റേഷൻകാർഡ് വിതരണത്തിൽ അനർഹരെ ഒ‍ഴിവാക്കുന്നതിന് വിപ്ലവകരമായ പ്രവർത്തനമാണ് വകുപ്പ് നടത്തിയത്.

അതേസമയം നാടെങ്ങും നല്ല റേഡുകളും പാലങ്ങളും പണിത് വികസനമുരടിപ്പിൽനിന്ന് സംസ്ഥാനത്തെ സംരക്ഷിച്ച് പൊതുമരാമത്തവകുപ്പും നേട്ടങ്ങൾ കൈവരിച്ചു.

സംസ്ഥാനത്തെ പൊതുവിതരണരംഗം സംശുദ്ധമാക്കാൻ സമഗ്രമായ പ്രവർത്തനങ്ങളാണ് മന്ത്രി പി തിലോത്തമന്‍റെ നേതൃത്വത്തിൽ ഭക്ഷ്യവകുപ്പ് രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടത്തിയത്.

ഭക്ഷ്യവിതരണത്തിന് മൊത്ത വിതരണക്കാരെ മാറ്റി സിവിൽ സപ്ളൈസ്കോർപ്പറേഷനെ ചുമതല ഏൽപ്പിച്ചതും റേഷൻകാർഡ് വിതരണത്തിൽ അനർഹരെ കണ്ടെത്തുന്നതിന് വേണ്ടി സർക്കാർ ഉദ്യേഗസ്ഥരുടെ റേഷൻ കാർഡുകൾ ഉൾപ്പടെ 2.65ലക്ഷം അനർഹരെ ഒ‍ഴിവാക്കിയതും വകുപ്പിലെ വിപ്ലവകരമായ പ്രവർത്തനങ്ങളാണ്.

റേഷൻകടകളിൽ ഇ പേസ് സംവിധാനം നടപ്പിലാക്കിയും ദേശീയ ഭക്ഷ്യ ഭദ്രതാനിയമം നടപ്പിലാക്കിയും വകുപ്പ് ശ്രദ്ദേയമായി. മറ്റ് പ്രധാനപ്പെട്ട നേട്ടങ്ങൾ റേഷൻ കടകൾ നവീകരിച്ചതും SMSലുടെ റേഷൻ വിവരം ജനങ്ങളിൽ എത്തിച്ചതും ഉത്സവകാല വിപണികലുടെ നിയന്ത്രണം ഏറ്റെടുത്തതുമാണ്. കൂടാതെ ആദിവാസിഊരുകളിൽ നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചതും വകുപ്പിന്‍റെ ജനകീയ ഇടപെടലുകളിൽ ഒന്നാണ്

നാടെങ്ങും നല്ല റോഡുകളും പാലങ്ങളും പണിതാണ് മന്ത്രി ജി സുധാകരന്‍റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് വികസനനേട്ടങ്ങൾ കൈവരിച്ചത്. ദേശീയ പാത നാലുവരിയാക്കിയും സംസ്ഥാന പാതകളും ജില്ലാറോഡുകളും BM AND BC നിലവാരത്തിലുയർത്തിയതും പ്രധാനനേട്ടമാണ്.

ക‍ഴിഞ്ഞകൊല്ലം 959KMഉം ഇക്കൊല്ലമിതുവരെ 828KMഉം റോഡ് നവീകരിച്ചുക‍ഴിഞ്ഞു.സ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിരവധി പാലങ്ങൾ നിർമ്മിച്ചും നിർമ്മാണത്തിന് പരിസ്ഥിതി സൗഹൃദപരമായ നവീനാശയങ്ങൾ കൊണ്ട് വന്നും വകുപ്പ് നേട്ടങ്ങൾ കൊയ്തു.

പുതിയപാതകൾനിർമ്മിച്ചും പാതകൾ ഇരട്ടിപ്പിച്ചും വകുപ്പ് ജനകീയ പ്രവർത്തനങ്ങൾ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News