ചിറകൊടിഞ്ഞ് വയല്‍ക്കിളികള്‍; മാര്‍ച്ചില്‍ പങ്കെടുക്കാൻ ആളില്ല; ഇന്ന് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു

കീഴാറ്റൂർ ഐക്യദാർഢ്യ സമിതി കീഴാറ്റൂരിൽ നിന്നും കണ്ണൂരിലേക്ക് ഇന്ന് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു. ശക്തമായ അഭിപ്രായ ഭിന്നത കാരണം മാർച്ചിൽ പങ്കെടുക്കാൻ ആളെ കിട്ടാത്തതിനാലാണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇതേ കാരണത്താൽ നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന ലോങ്ങ് മാർച്ചും മാറ്റി വച്ചിരുന്നു.

കീഴാറ്റൂരിൽ നിന്നും കണ്ണൂരിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതി. ഇതിനായി വലിയ പ്രചാരണവും സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച ആളുകൾ മാർച്ചിൽ പങ്കെടുക്കാൻ എത്താത്തതിനെ തുടർന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്.

സമരസമിതിയിലെ മാവോയിസ്സ്റ്റ് അനുകൂല സംഘടനകളുടെയും മത മൗലിക വാദികളുടെയും നുഴഞ്ഞു കയറ്റം വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. സമര സമിതിക്ക് ഉള്ളിൽ തന്നെ ഇക്കാരണങ്ങളാൽ ശക്തമായ അഭിപ്രായ ഭിന്നതയും രൂപപ്പെട്ടു.

ചില തല്പര കക്ഷികളുടെ ഗൂഢാലോചനയുടെ ഭാഗമായി ബൈപാസ് വിരുദ്ധ സമരത്തെ മാർക്സിസ്റ്റ് വിരുദ്ധ സമരം ആക്കി മാറ്റുന്നതിനെതിരെയും സമരക്കാർക്കിടയിൽ നിന്ന് തന്നെ എതിരഭിപ്രായം ഉയർന്നിരുന്നു. കീഴാറ്റൂരിലെ നാട്ടുകാരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എപ്പോൾ സമര രംഗത്തുള്ളത്. പുറമെ നിന്നും ഉള്ളവർ നേതൃത്വം നൽകുന്ന മാർച്ചുമായി സഹകരിക്കില്ലെന്ന് ഇവർ തന്നെ വ്യക്തമാക്കി.

ഇതോടെയാണ് കണ്ണൂരിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് പൊളിഞ്ഞത്.കീഴാറ്റൂർ സമര സമിതിയുടെയും ഐക്യ ദാർഢ്യ സമിതിയുടെയും നേതൃത്വത്തിലുള്ള സമര പ്രഖ്യാപന കൺവെൻഷൻ ഈ മാസം അഞ്ചിന് കണ്ണൂരിൽ ചേർന്നിരുന്നു.

കൺവെൻഷനിൽ വച്ച് തിരുവന്തപുറത്തേക്കുള്ള ലോങ്ങ് മാർച്ച് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഭിപ്രായ ഭിന്നതയെ തുടർന്ന് അതും മാറ്റി വെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News