ബിജെപി അധ്യക്ഷന്‍ സ്ഥാനത്തേക്ക് വത്സന്‍ തില്ലങ്കേരി?; ആര്‍എസ്എസ് ചരടുവലി മുറുകുന്നു

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ ബിജെപി അധ്യക്ഷൻ സ്ഥാനത്തേക്കുള്ള ചരടുവലിക്ക് തലസ്ഥാനത്ത് തുടക്കമായി.  കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന വത്സൻ തില്ലങ്കേരിക്ക് വേണ്ടി ആര്‍എസ്എസ് ചരടപവലിക്കുന്നകതായാണ് റിപ്പോര്‍ട്ട്. തീവ്ര ഹിന്ദു മുഖമാണ് വത്സൻ തില്ലങ്കേരിക്ക് തുണയായി.

ബിജെപി കേന്ദ്ര നേതൃത്വം ആദ്യം പരിഗണിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാല്‍, Rss തില്ലങ്കേരിക്കു വേണ്ടി ശക്തമായി പിടിമുറുക്കി. ദില്ലിയിൽ ചേർന്ന് rss പ്രചാരകന്മാരുടെ യോഗം ഇതു ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

എം ടി രമേഷ്, കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരും അധ്യക്ഷൻ ആകുമെന്ന പ്രതീക്ഷയിലാണ്.

കുമ്മനം പങ്കെടുക്കേണ്ട പല ചടങ്ങുകളിലും കുമ്മനത്തിന് പകരം കൃഷ്ണദാസ് ആയിരുന്നു പങ്കെടുത്തത്. ഇതു അദ്ദേഹത്തിനും പ്രതീക്ഷ നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here