ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് റയല്‍ ഇന്ന് ലിവര്‍പൂളിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ ഇന്ന് ലിവര്‍പൂളിനെ നേരിടും. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് റയല്‍ ഇന്ന് ലിവര്‍പൂളിനെ നേരിടുന്നത്.

കീവില്‍ കപ്പുയര്‍ത്താന്‍ റയലിന് സാധിച്ചാല്‍ ഹാട്രിക് കിരീട നേട്ടം കൈവരിച്ച ബയണിന്‍റെ റേക്കോര്‍ഡിനൊപ്പമെത്താന്‍ റയലിനാകും. സൂപ്പര്‍താരം റൊണാള്‍ഡോയാണ് റയലിന്‍റെ തുറുപ്പ് ചീട്ട്.

അതേസമയം ലിവര്‍പൂളിന്‍റെ ഈജിപ്ത്  താരം സലായുടെ കളിമികവില്‍ കപ്പുയര്‍ത്താനാകുമെന്നാണ് ലിവര്‍പൂളിന്‍റെ പ്രതീക്ഷ. ഈ സീസണില്‍ ഏറ്റവും ഗോള്‍ നേടിയ ടീമെന്ന ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here