നിപ ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയില്ല; അവസാനമായി യാത്ര ചെയ്തത് യുഎഇയില്‍; പാസ്പോര്‍ട്ട് രേഖകള്‍ പുറത്ത്

നിപ ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയില്ലന്ന് കണ്ടെത്തല്‍. അടുത്തിയെ സാബിത്ത് സന്ദര്‍ശിച്ചത്  യുഎഇയിലേക്കെന്ന് പാസ്പോര്‍ട്ട് രേഖകള്‍.

സാബിത്ത് മലേഷ്യയില്‍ യാത്ര ചെയ്തതായും നിപ വൈറസ് പകര്‍ന്നതായും വ്യാപകമായി വാര്‍ത്ത പരന്നിരുന്നു. ഇതിനു  പിന്നാലെയാണ് ഈ കണ്ടെത്തല്‍.

നിപ്പാ വൈറസ് ബാധിച്ച് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയെത്തിയ സാബിത്തിനെ മടികൂടാതെ പരിചരിച്ചപ്പോഴാണ്  ന‍ഴ്സ് ലിനിയും രോഗ ബാധിതയായി മരിച്ചത്.

നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പറയാന്‍ കൂടുതല്‍ പഠനം ആവശ്യമെന്ന് വിദഗ്ധസംഘം. പരിശോധനക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സംഘം കോഴിക്കോടെത്തി . വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

അതോസമയം നിപ പിടിപെട്ട് ആദ്യം മരിച്ച സാബിദ് മലേഷ്യയില്‍ പോയിട്ടില്ലെന്ന് വ്യക്തമായി. ഇയാള്‍ നിപ സ്ഥിരീകരിച്ച മലേഷ്യയില്‍ പോയിരുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം ഉണ്ടായിരുന്നു.

പഴം തീനി വവ്വാലുകളെ കേന്ദ്രീകരിച്ചുളള പരിശോധനയിലൂടെ നിപ വൈറസ് ഉറവിടം കണ്ടെത്താനുളള ശ്രമമാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വിഭാഗവും ചേര്‍ന്ന് നടത്തുന്നത്. ഇതിനായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടര്‍ സുദീപിന്റെ നേതൃത്വത്തിലുളള വിദഗ്ധസംഘം കോഴിക്കോടെത്തി.

ചങ്ങരോത്തും അഞ്ച് കീലോമീറ്റര്‍ ചുറ്റളവിലും തമ്പടിച്ച പഴം തീനി വവ്വാലുകളുടെ സാമ്പിള്‍ ഇവര്‍ ശേഖരിക്കും. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബിലും സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനമെന്ന് ഡോക്ടര്‍ സുദീപ് പറഞ്ഞു. വവ്വാലുകളെ കൊന്നൊടുക്കുന്നത് രോഗം വ്യപിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും സുദീപ് പീപ്പിളിനോട് പറഞ്ഞു

ബംഗാളിലെ സിലിഗുരിയില്‍ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ സ്രോതസ്സ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൂനൈ സംഘം വ്യക്തമാക്കി. അതേസമയം നിപ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിദ് മലേഷ്യയില്‍ പോയതായുളള പ്രചരണം തെറ്റാണെന്ന് തെളിഞ്ഞു.

സാബിദിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ അനുസരിച്ച് 2017 ല്‍ യു എ ഇ സന്ദര്‍ശിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ യു എ ഇ സന്ദര്‍ശിച്ച് സാബിദ് മൂന്ന് മാസം അവിടെ തങ്ങിയതായും പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു. രോഗം സംശയിക്കുന്ന കൂടുതലാളുകള്‍ ഇന്ന് ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ബോധവതക്കരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News