സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 83.01 വിജയ ശതമാനം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്ത വിജയ
ശതമാനത്തെക്കാള്‍ കൂടുതലാണിത്. 11.86 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെ‍ഴുതിയത്.

97.32 ശതമാനം വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച തിരുവനന്തപുരം റീജിയനാണ് വിജയശതമാനത്തില്‍ മുന്നില്‍. 93.87 ശതമാനത്തോടെ ചെന്നൈ റീജിയന്‍ രണ്ടാമതെത്തി. 500 ൽ 498 മാർക്ക് നേടിയ ഗാസിയാബാദ് സ്വദേശി അനുഷ്കാ ചന്ദ്രയ്ക്കാണ് ഒന്നാം റാങ്ക്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഇത്തവണ ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലം തിങ്കളാ‍ഴ്ച പ്രസിദ്ധീകരിച്ചേക്കും

പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in

ഉമാങ് മൊബൈൽ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റർ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.

∙ ഡിജിറ്റൽ മാർക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭ്യമാക്കും.

∙ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സംവിധാനം വഴി ഫലത്തിനു ഫോൺ: 011 24300699 (ഡൽഹിയിൽ), 011 24300699 (ഡൽഹി ഒഴികെ എല്ലായിടത്തും).

∙ എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here