സാംസങ്ങ് കീ‍ഴടങ്ങി; നിയമയുദ്ധം ജയിച്ച് ഐ ഫോണ്‍

സ്മാര്‍ട്ഫോണ്‍ രംഗത്തെ രാജാക്കന്മാരായ ഐ ഫോണും സാംസങ്ങും തമ്മിലുള്ള പേറ്റന്‍റ് പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വിരാമമായി എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇവര്‍ തമ്മിലുള്ള പേറ്റന്‍റ് പ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ സാസങ്ങിനെതിരേ ഫെഡറല്‍ കോടതി ജൂറി വമ്പന്‍ പിഴയ്ക്ക് ഉത്തരവിട്ടു.

7 വര്‍ഷം മുമ്പാണ് ഐ ഫോണിലുള്ള ഡിസൈന്‍ ഫീച്ചര്‍ സാസങ് മോഷ്ടിച്ചുവെന്നാരോപിച്ച് അമേരിക്കന്‍ കമ്പനി സാംസങ്ങിനെതിരെ കേസ് നല്‍കിയത്. കേസില്‍ 533 ദശലക്ഷം ഡോളര്‍ പിഴ നല്‍കാനാണ് കോടതി സാംസങ്ങിനോട് ഉത്തരവിട്ടിരിക്കുന്നത്.

2011ലാണ് സാംസങ് തങ്ങളുടെ പേറ്റന്‍റുകള്‍ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ഐഫോണ്‍ കോടതിയെ സമീപിച്ചത്. ആപ്പിളിന്റെ മൂന്ന് ഡിസൈന്‍ പേറ്റന്‍റുകളാണ് സാംസങ് ലംഘിച്ചത്. കേസില്‍ 1000 ദശലക്ഷം ഡോളര്‍ ആപ്പിളിന് നല്‍കാന്‍ ഒരു വര്‍ഷം മുമ്പ് ഉത്തരവുണ്ടായിരുന്നെങ്കിലും സാംസങ് അപ്പീല്‍ നല്‍കുകയായിരുന്നു.

സാസംങ്ങിന്റെ ഡിസൈന്‍ ഐഫോണില്‍ നിന്ന് ‘മോഷ്ടിച്ചത്’ തന്നെ എന്നാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന നിയമ യുദ്ധത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News