ആര്‍എസ്എസ് തലവന്റെ ശബ്ദമാണ് എകെ ആന്റണിക്ക്; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടും; യുഡിഎഫും ബിജെപിയും നടത്തുന്നത് രണ്ടാം സ്ഥാനത്തേക്കുള്ള മത്സരമെന്ന് കോടിയേരി

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കോടിയേരി. യുഡിഎഫും ബിജെപിയും നടത്തുന്നത് രണ്ടാം സ്ഥാനത്തേക്കുള്ള മത്സരം. സിപിഐഎം വിരുദ്ധ പ്രചാരവേലയാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്’

ആര്‍എസ്എസ് തലവന്റെ ശബ്ദമാണ് എകെ ആന്റണിക്ക്. ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന പ്രസ്താവന ഇതിന് തെളിവ്. ഇത് കോണ്‍ഗ്രസിന്റെ നയമാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷ വിരുദ്ധമുന്നണി രൂപീകരിക്കാനുള്ള ആര്‍എസ്എസ് കോണ്‍. രഹസ്യ നീക്കം .രണ്ട് വോട്ടിനു വേണ്ടി ആന്റണി ചെങ്ങന്നൂരില്‍ അവസരവാദ നിലപാടെടുത്തു. മതനിരപേക്ഷതയ്ക്കും വികസനത്തിനും വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്. ബിജെപി ചെങ്ങന്നൂരില്‍ സേനാനായകനില്ലാത്ത സേനയാണ്. വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രചരണമാണ് ഞങ്ങള്‍ നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വര്‍ഗ്ഗീയതയുമായി സന്ധി ചേരാത്ത പ്രസ്ഥാനമാണ് സിപിഐ(എം). ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍
മാണി യുഡിഎഫുകാരന്‍ ആകും. യുഡിഎഫിനോടുള്ള മാണിയുടെ സ്‌നേഹത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.

ബിഡിജെഎസിനെ ബിജെപിയെ പോലെ കാണുന്നില്ല’ ‘വോട്ടിനു വേണ്ടി അവസരവാദം സ്വീകരിക്കുന്ന നിലപാടല്ല ഞങ്ങള്‍ക്ക്. ചെങ്ങന്നൂരില്‍ 2-ാം സ്ഥാനം ആര്‍ക്കെന്ന് യുഡിഎഫും ബിജെപിയും തീരുമാനിക്കട്ടെ. സഭകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിലപാടാണ് എടുക്കുന്നതെന്നും കോടിയേരി ചെങ്ങന്നൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News