ഗള്‍ഫില്‍ മെകുനു ചുഴലിക്കാറ്റ് ശക്തമാകുന്നു; രണ്ടു പേര്‍ മരിച്ചതായി സൂചന; നിരവധിപ്പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: മെകുനു ചുഴലിക്കാറ്റ് ശക്തമാകുന്ന ഗള്‍ഫില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഖലീജ് ടെെംസിന്‍റെ റിപ്പോര്‍ട്ട്. വീശിയടിച്ച ചു‍ഴലിക്കാറ്റില്‍, നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഇന്ത്യയ്ക്കാര്‍ ഉള്‍പ്പെട്ടതെന്നാണ് സൂചന.

കൊടുങ്കാറ്റ് ഭീതിയിലാണ് സലാല .കേന്ദ്ര ഭാഗത്തു നിന്ന് 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. സലാലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

മലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News