ബിജെപിയെ കണക്കറ്റ് വിമര്‍ശിച്ച് വിശാലിന്‍റെ ഇരുമ്പ് തിരൈ; വിവാദ ദൃശ്യങ്ങള്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍

ആധാറിനേയും ഡിജിറ്റല്‍ ഇന്ത്യയേയും, ഡീമോണിറ്റൈസേഷനേയും വിമർശിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി തന്നെ രംഗത്തെത്തിയിരുന്നു.

വിശാല്‍ നായകനായി എത്തിയ ഇരുമ്പ് തിരൈ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. നേര്ത്തെ ചിത്രത്തി നെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആധാറിനേയും ഡിജിറ്റല്‍ ഇന്ത്യയേയും, ഡീമോണിറ്റൈസേഷനേയും വിമര്‍ശിച്ചതാണ് ബിജെപിയെ ചൊടുപ്പിച്ചത്.

വിജയ് മല്യ, നീരവ് മോദി എന്നിവരെയും വിമര്‍ശിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ട്. ബിജെപിയെ ചൊടിപ്പിച്ച രംഗങ്ങള്‍ ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel