‘ലേഡി ഡോണ്‍’ മോഷണ കേസില്‍ അറസ്റ്റില്‍; കടയുടമയെ വാളുകാണിച്ച് പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇങ്ങനെ

സൂറത്ത്: ലേഡി ഡോണ്‍ മോഷണ കേസില്‍ അറസ്റ്റിലായി. സൂറത്ത് സ്വദേശിയായ അസ്മിത ഗോഗിലാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്.

കടയുടമയെ വാളുകാണിച്ച് പേടിപ്പിച്ച്, 500 രൂപ കവര്‍ന്ന കേസിലാണ് ലേഡി ഡോണ്‍ അറസ്റ്റിലായത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

നേരത്തെയും ആയുധം ഉപയോഗിച്ച് അസ്മിത ജനങ്ങ‍ളെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പെൺകുട്ടിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൂറത്തില്‍,ലേഡി ഡോണായാണ് ഇവര്‍ അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News