വ്യാജ പ്രചരണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ഭാര്യയുടെ മറുപടി; വീഡിയോ

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ ഭാര്യ ക്രിസ്റ്റീന ചെറിയാൻ എൻഡിഎ സ്ഥാനാർത്ഥിയെ സന്ദർശിച്ചെന്നും പിന്തുണ അറിയിച്ചെന്നുമുള്ള കുപ്രചാരണങ്ങളുമായി ബിജെപി.

സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നടത്തിയ വ്യാജ പ്രചാരണത്തിനു മറുപടിയുമായി ക്രിസ്റ്റീന രംഗത്തെത്തി.

കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ഇത്തരം തരംതാഴ്ന്ന ആരോപണങ്ങൾ ബിജെപി നടത്തുന്നത് സ്വന്തം പാളയത്തിലെ വോട്ട് പോലും ചോരുന്നത് അറിഞ്ഞിട്ടുള്ള വെപ്രാളം കൊണ്ടാണെന്ന്‍ ക്രിസ്റ്റീന പറഞ്ഞു.

ചെങ്ങന്നൂർ ഉപതിരെഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ടോടെ തീരാനിരിക്കെയാണ് ബിജെപി നുണയുമായി ഇറങ്ങിയത്.

ബിജെപി സ്ഥാനാർഥി ശ്രീധരൻ പിള്ളയുടെ അനിയൻ രാമചന്ദ്രൻ പിള്ളയും ഭാര്യ രോഹിണിയും പതിനെട്ട് വർഷമായി ചെങ്ങന്നൂർ നന്ദാവനം ജംങ്ഷനിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ‘അർജുൻ ബുക്ക് ഡിപ്പോ’ എന്നാണ് ആ സ്ഥാപനത്തിന്റെ പേര്.

അതെ ബിൽഡിങ്ങിൽ ,രണ്ടാമത്തെ നിലയിൽ അർജുൻ ബുക്ക് ഡിപ്പോയുടെ മുകളിലായി ‘ഗ്ലോബൽ നെറ്റ് കംപ്യൂട്ടേഴ്‌സ് ‘എന്ന പേരിൽ മറ്റൊരു സ്ഥാപനവും പതിനെട്ടു വർഷമായി പ്രവർത്തിച്ചു വരുന്നു. ക്രിസ്റ്റീന ആണ് ആ സ്ഥാപനം നടത്തുന്നത്.

ഇന്ന് രാവിലെ തെരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കടകളിൽ കയറി സജി ചെറിയാനു വേണ്ടി വോട്ട് അഭ്യർത്ഥിക്കവേ ക്രിസ്റ്റീന തന്റെ സ്ഥാപനത്തിന്റെ താഴെ അർജുൻ ബുക്ക് ഡിപ്പോ നടത്തുന്ന രാമചന്ദ്രൻ പിള്ളയെ കണ്ടു.

പതിവ് പോലെ ചിരിച്ചു ,വിശേഷം തിരക്കി. ഇതിനിടയിൽ രാമചന്ദ്രൻ തമാശരൂപേണ തന്റെ ചേട്ടനാണ് ബിജെപി സ്ഥാനാർഥി എന്ന് പറഞ്ഞു. തന്റെ ഭർത്താവാണ് എൽഡിഎഫ് സ്ഥാനാർഥി എന്ന് ക്രിസ്റ്റീനയും തിരിച്ചു പറഞ്ഞു.

ഇരുവരും പരസ്പരം ചിരിയോടെ മടങ്ങുകയും ചെയ്തു. ഈ സംഭവത്തെയാണ് ബിജെപി ഐ ടി സെല്ലിലെ നുണപ്രചാരകർ ‘ബിജെപി സ്ഥാനാർഥിക്ക് സജിചെറിയാന്റെ ഭാര്യയുടെ വിജയാശംസ’എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇതിനുമുന്‍പും വ്യാജപ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, അവയെല്ലാം സധൈര്യം ഇനിയും ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉണ്ടാവുമെന്ന് അറിയാമെന്നും അത്തരം ആരോപണങ്ങൾ ചെങ്ങന്നൂരുകാർ വിശ്വസിക്കരുതെന്നും ക്രിസ്റ്റീന ചെറിയാൻ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News