സര്‍ക്കാറിന്‍റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു: പി. ശ്രീരാമകൃഷ്ണന്‍

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ടതായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കി ജില്ലയിലെ ആദ്യ എയ്ഡഡ് സ്മാര്‍ട്ട് വിദ്യാലയമെന്ന പദവി നേടിയ ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്. എസ്. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും രീതികളും ആധുനിക കാലത്തെ മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ്. പാഠ പുസ്തകങ്ങളിലെ അറിവ് നേടുകമാത്രമല്ല എങ്ങനെ പഠിക്കണമെന്ന് പഠിക്കുകയാണ് പുതിയകാലത്തെ വിദ്യാഭ്യാസം. വിജയശതമാനത്തിനുളള നേട്ടം വിദ്യാഭ്യാസത്തിന്റെ ഗുണത്തിലുളള നേട്ടമാക്കി മാറ്റണം. പ്രായോഗിക ശേഷിയുളള വിദ്യാര്‍ത്ഥികളുടെ സമൂഹം സൃഷ്ടിക്കപ്പെടണം.

ലോകത്തില്‍ എവിടെയും ഏത് ജോലിയും ചെയ്യാന്‍ പറ്റുന്ന അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കണം. വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ സജ്ജമാക്കുന്നത് അറിവിന്റെ ലോകത്തേയ്ക്കുളള വാതില്‍ തുറക്കലാണ്. കെട്ടിടങ്ങളും സംവിധാനങ്ങളും മാത്രമല്ല ഉണ്ടാകേണ്ടതെന്നും ബുദ്ധിവിളയുന്ന മസ്തിഷ്‌ക്കങ്ങള്‍ കൂടി വിദ്യാഭ്യാസ പ്രകീയയിലൂടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍ സി. കെ സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ദേശീയ ചലച്ചിത്ര ഛായഗ്രഹണ പുരസ്‌ക്കാര ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നിഖില്‍ എസ് പ്രവീണ്‍, മുന്‍ പ്രഥമ അദ്ധ്യാപകന്‍ കെ.എസ് സുബ്രഹ്മണ്യ അയ്യര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആധുനിക രീതിയില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കിച്ചണ്‍, നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനം എന്നിവയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. 850 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 18ഉം 970 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 16 ഉം ഉള്‍പ്പടെ 34 സ്മാര്‍ട്ട് ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News