ഇനിയൊരു ഗൗരി ലങ്കേഷ് വേണ്ട; റാണാ അയ്യൂബിന് ഇന്ത്യൻ സർക്കാർ സംരക്ഷണം നൽകണമെന്ന് ഐക്യരാഷ്ട്ര സഭ

പ്രശസ്ത മാധ്യമപ്രവർത്തക റാണാ അയ്യൂബിന് ഇന്ത്യൻ സർക്കാർ സംരക്ഷണം നൽകണമെന്ന് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരിക്കുന്ന വധഭീഷണികളുടെ പശ്ചാത്തലത്തിലാണ് യുഎന്നിെൻറ നിർദ്ദേശം.

റാണാ അയ്യൂബിെൻറ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബാലപീഡകരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള ട്വീറ്റ് പുറത്ത് വന്നിരുന്നു.

ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത്​ അവർക്കെതിരെ ഭീഷണികള്‍ ആരംഭിച്ചത്.  സന്ദേശം പ്രചരിച്ച അക്കൗണ്ട്​ ത​േൻറതല്ലെന്ന്​ റാണാ അയ്യൂബ്​ വ്യക്തമാക്കിയെങ്കിലും ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നുമുള്ള ഭീഷണികള്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും തുടർന്നു.

ഇതിന് പിന്നാലെ റാണാ അയൂബി​​െൻറ ഫോണ്‍ നമ്പറും വീടി​​െൻറ അഡ്രസും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വധഭീഷണികളുടെ സാഹചര്യത്തില്‍ റാണാ അയൂബ് പോലീസില്‍ പരാതി നല്‍കിയെങ്കിലും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇതോടെ അവരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശങ്കപ്പെടുന്നതായി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ക്കെതിരായ ധ്രുവീകരണവും വൈരവും വര്‍ധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് നേരത്തെ തന്നെ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതും സമാനമായ രീതിയിലാണെന്നും. അവർക്കും വധഭീഷണികളുണ്ടായിരുന്നുവെന്നും മനുഷ്യാവകാശ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here