വീണ്ടും വാഹനാപകടം; അച്ഛനും മകനും മരിച്ചു

പയ്യന്നൂർ കണ്ടോത്ത് ദേശീയ പാതയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.കരിവെള്ളൂർ സ്വദേശിയും റിട്ടയേർഡ് എസ്ഐ യുമായ എം രവീന്ദ്രൻ(58) മകൻ അർജുൻ ആർ നായർ(20)എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് അർജുൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here