ബെയിലിന് ഇരട്ട ഗോള്‍; മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം.

സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ രക്ഷകന്‍. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് 4 ഗോളുകള്‍ പിറന്നത്.

ഗാരത് ബെയില്‍ 64ാം മിനുട്ടിലും 83ാം മിനുട്ടിലും ഗോള്‍ നേടി. 51ാം മിനിട്ടില്‍ കരിം ബെന്‍സീമയിലൂടെയായിരുന്നു ലിവര്‍പൂളിന്‍റെ ആദ്യ ഗോള്‍.

സുപ്പര്‍ താരം സല പരുക്കേറ്റ് പിന്മാറിയത് ലിവര്‍പൂളിന് തിരിച്ചടിയായി. ലിവര്‍പൂള്‍ ഗോളി ലോറിസ് കറിയൂസിന്‍റെ ഇരട്ടപ്പി‍ഴവും ലിവര്‍പൂളിന് വിനയായി.

55ാം മിനുട്ടില്‍ സാദിയോ മാനോയാണ് ലിവര്‍പൂളിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.കിരീടനേട്ടത്തോടെ റയല്‍ ഹാട്രിക് കിരീടമെന്ന ബയേണിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News