മണൽ മാഫിയ തകര്‍ത്ത ജീവിതവും മനസുമായി രാജന്‍ എസ്ഐ; സര്‍വ്വീസില്‍ നിന്നും വിരമിച്ചു; സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സഹപ്രവര്‍ത്തകര്‍ 

തലയോട്ടി തകർന്ന് തലച്ചോറിന് ക്ഷതം ഏറ്റതിനാൽ ശരീരം വലതു വശം തളർന്നു ക്ഷണം കുഴലിലൂടെ മാത്രം മണൽ മാഫിയയുടെ ആക്രമണത്തിൽ ശരീരം തളർന്ന രാജൻ എസ് ഐ ക്ക് സർവീസിൽ നിന്നും വിരമിക്കുന്ന അവസരത്തിൽ സഹ പ്രവർത്തകരുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്.

യാത്രയയപ്പ് സമ്മേളനത്തിൽ മാന്തി രാമചന്ദ്രൻ കടന്നപ്പള്ളി രാജൻ എസ് ഐ യെ പൊന്നാടയണിയിച്ചു ആദരിച്ചു.

മൂന്ന് വർഷം മുൻപാണ് മണൽ മാഫിയ സംഘം രാജൻ എസ് ഐ യെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും സംയുക്തമായി നടത്തിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ജോലിക്കിടെ മണൽ മാഫിയ ആക്രമണത്തിൽ ശരീരം തളർന്ന രാജൻ എസ് ഐ യെ ആദരിച്ചത്.

കണ്ണൂർ ജില്ലയിൽ പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന നാല്പതോളം പേർക്കും ചടങ്ങിൽ യാത്രയയപ്പു നൽകി.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാജൻ എസ ഐ യെ പൊന്നാട അണിയിച്ചു.പോലീസ് അസോസിയേഷൻ സമാഹരിച്ച അര ലക്ഷം രൂപയും ചടങ്ങിൽ വച്ച് കൈമാറി.

2015 മെയ് മാസം 16 ന് പുലർച്ചെ യാണ് മണൽ കടത്തു ലോറിക്ക് കൈ കാണിച്ച രാജനെ വണ്ടിയിൽ വലിച്ചു കയറ്റി ഒഴിഞ്ഞ സ്ഥലത്ത് കൊടുപോയി ജാക്കി ലിവറു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. മരിച്ചുവെന്ന് കരുതി മണൽ കടത്തുകാർ രക്ഷപ്പെട്ടു.

തലയോട്ടി തകർന്ന് തലച്ചോറിന് ക്ഷതം ഏറ്റതിനാൽ ശരീരം വലതു വശം തളർന്നു.ഭക്ഷണം കുഴലിലൂടെ മാത്രം.

ലക്ഷങ്ങൾ മുടക്കി ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് ഇതുവരെ പൂർണമായും തിരിച്ചുവരാൻ സാധിച്ചിട്ടില്ല. മെയ് 31 ന് രാജൻ എസ് ഐ ക്ക് പരിയാരം പോലീസ് സ്റ്റേഷനിൽ വിപുലമായ പരിപാടികളോടെ യാത്രയയപ്പു നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News