ഒഎന്‍വി ജ്വലിച്ചു തീരാത്ത കാവ്യജന്മം; ഒഎന്‍വി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

രണ്ടു ദിവസം നീളുന്ന ഒഎന്‍വി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രശസ്ത എ‍ഴുത്തുകാരന്‍ ജോർജ് ഓണക്കൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ടാഗോർ തീയേറ്ററിൽ ഇന്ന് നടക്കുന്ന സമാപനചടങ്ങിൽ എംടി വസുദേവന്‍ നായര്‍ക്ക് ഒഎന്‍വി സാഹിത്യ പുരസ്കാരം നൽകും.

കവി ഒഎന്‍വിയുടെ 86-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറൽ അക്കാദമിയും സൂര്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒഎന്‍വി ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ഒഎന്‍വിയുടെത് ഒരു സൂര്യജന്മമാണെന്നും ഒരിക്കലും ജ്വലിച്ചു തീരാത്ത കാവ്യജന്മാമാണെന്നും ജോര്‍ജ് ഓണക്കൂര്‍ ഉദഘാടന പ്രസംഗത്തിൽ പറഞ്ഞു. പരിപാടിയോനുബന്ധിച്ച് ഒഎന്‍വി കവിത അമ്മയുടെ നാടകാവിഷ്കാരവും കവിതാലാപനവും നടന്നു.

ഒഎന്‍വി ജയന്തി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന സമാപന ചടങ്ങിൽ പ്രശസ്ത എ‍ഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് പുരസ്കാരം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News