ഫുട്ബോള്‍ ആരാധകരുടെ നെഞ്ചില്‍ തീ; തേങ്ങലോടെ ആരാധകര്‍; ഈ ലോകകപ്പിന്‍റെ നഷ്ടം മുഹമ്മദ് സലാ ആകുമോ; സല ലോകകപ്പ് കളിച്ചേക്കില്ല

ഫുട്ബോള്‍ ആരാധകരുടെ നെഞ്ചില്‍ ഇടിത്തീയായാണ് ആ വാര്‍ത്ത വന്നത്. സൂപ്പര്‍ താരം മുഹമ്മദ് സലായ്ക്ക് പരിക്ക്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡുമായുള്ള മത്സരത്തിനിടയ്ക്കാണ് ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ് കണ്ണീരോടെ താരം മടങ്ങുന്നത് നെഞ്ചു പൊട്ടിക്കൊണ്ടാണ് ആരാധകര്‍ കണ്ടത്.

സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ ഈ ലോകകപ്പിന് താരം കളിച്ചേക്കില്ലെന്നാണ് സൂചന.

മുഹമ്മദ് സലാ ഇന്ന് ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ്. ഫറവോമാരുടെ പൈതൃകം പേരുന്ന ഈജിപ്തിന്‍റെ മണ്ണില്‍ നിന്നെത്തിയ അയാള്‍ ഇന്ന് ഗോളുകളുടെ തമ്പുരാനാണ് .

മുഹമ്മദ് സലാ ഇന്ന് ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ്. ഈജിപ്ത്തിലെ
നഗ്രിഗ് എന്ന കൊച്ചു പ്രദേശത്ത് നിന്നാണ് മുഹമ്മദ് സലെയന്ന താരം ലോകഫുട്ബോലിന്‍രെ നെറുകയിലേക്ക് യാത്ര തുടങ്ങിയത്.

സ്വന്തം നാട്ടിലെ എല്‍ മൊക്കാലൂന്‍ എന്ന ക്ലബിലൂടെയാണ് പ്രോഫഷണല്‍ ഫുടോബോലിലേക്ക് സലെ കടന്നു വരുന്നത്. ചെല്‍സിയിലേക്കായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള സലെയുടെ ആദ്യ വരവ്. 2014 ല്‍ ചെല്‍സിയിലെത്തിയ സലെക്ക് ആദ്യ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ല.

മോശം പ്രകടനം ചെല്‍സിയില്‍ നിന്ന് സലെയെ റോമയിലെത്തിച്ചു. രോമയിലാണ് മുഹമ്മദ് സലെയന്ന ഫുട്ബോലറുടെ നിലവാരം ലോകമറിയുന്നത്.

റോമക്കായി നടത്തിയ ഗോള്‍ വേട്ട സലെയെ യൂറോപ്യന്‍ ക്ലബുകളുടെ നോട്ടപ്പുള്ലിയാക്കി. വമ്പന്‍ ക്ലബുകള്‍ സലെക്ക് വേണ്ടി പണപ്പെട്ടിയുമായി രംഗത്തിരങ്ങി.

ഒടുവില്‍ ലിവര്‍പൂളിന്‍റെ ആന്‍ഫീല്‍ഡിലേക്ക് പോകാനാണ് സലെ സമ്മതം മൂളിയത്. പിന്നീട് ഗോള്‍മയുടെ കാലമായിരുന്നു, സലെയുടെ ബൂട്ടിലേറി ലിവര്‍പൂല്‍ ചാമ്പ്യന്‍സ് ലീഗിന്‍ ഫെെനലിലെത്തി.

32 ഗോളുകളുമായി പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടയാണ് സല നടത്തിയത്. ലോകകപ്പിന്‍റെ രാജ വേദിയിലേക്ക് ഈജിപ്ത് പറന്നെത്തിയതും സലെയുടെ മാന്ത്രികബൂട്ടുകളിലേറിയാണ്.

എന്നാല്‍ അവസാന നിമിഷത്തില്‍ പരിക്ക് പറ്റി പുറത്തിരിക്കാനാണോ സലയുടെ വിധി. എങ്കില്‍ ഈ ലോകകപ്പ് ഫുട് ബോളിന്‍റെ ഏറ്റവും വലിയ നഷ്ടമാവും അത്.

Click here to Reply or Forward

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News