100ലേറെ സിനിമകളില്‍ വേഷമിട്ട താരത്തിന് ഒടുവില്‍ വൃദ്ധസദനത്തില്‍ അന്ത്യം

100ലേറെ സിനിമകളില്‍ അഭിനയിച്ച് ഒരു കാലത്ത് ബോളിവുഡില്‍ സജീവ സാന്നിധ്യമായിരുന്ന നടിക്ക് വൃദ്ധസദനത്തില്‍ അന്ത്യം. മക്കള്‍ വൃദ്ധസദനത്തില്‍ തള്ളിയ നടി ഗീത കപൂര്‍ മരിച്ചത് 59ാം വയസില്‍. എസ്ആര്‍വി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗീത കപൂറിനെ മകന്‍ രാജ ഗൊരെഗാവിലെ ഉപേക്ഷിച്ചത്.

സിനിമയിലെ കൊറിയോഗ്രാറാണ് മകന്‍. ഇവരെ കൂടാതെ എയര്‍ഹോസ്റ്റസാണ് ഒരു മകള്‍ കൂടെയുണ്ട. ഗീത കപൂറിന്റെ ആശുപത്രിച്ചെലവ് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണു വഹിച്ചത്.

എല്ലാ ദിവസവും മകന്‍ വന്ന് കൂട്ടികൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു വൃദ്ധസദനത്തിലുള്ള ഗീത കപൂറിന്റെ വാസമെന്ന് അശോക് പണ്ഡിറ്റ് അറിയിച്ചു.

ഉപേക്ഷിച്ച ശേഷം മക്കളോ ബന്ധുക്കളോ ഗീത കപൂറിനെ ഒരിക്കല്‍ പോലും കാണാനായി വന്നിട്ടില്ല. ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തിനകം ബന്ധുക്കള്‍ വരാത്ത പക്ഷം സംസ്‌കാരം നടത്തുമെന്ന് വൃദ്ധസദന അധികൃതര്‍ വ്യക്തമാക്കി. 100 ലേറ സിനിമകളില്‍ വേഷമിട്ട താരത്തിന്റെ പക്കീസ, റസിയ സുല്‍ത്താന എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേക നിരൂപക ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News