യോഗിയുടെ ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനങ്ങള്‍ക്ക് അറുതിയില്ല; ഉന്നാവയില്‍ ഒമ്പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

ലഖ‌്നൗ : യോഗിയുടെ ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനങ്ങള്‍ തുടരുന്നു. ഉന്നാവയില്‍  ഗംഗയിൽ സ‌്നാനചടങ്ങിനായി  എത്തിയ  ഒന്പനതു വയസ്സുകാരിയെ ക്രൂരമായി  പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്.

മാതാപിതാക്കൾ പുറത്തുപോയ സമയത്താണ‌് ഇവർ വന്ന ട്രക്കിന്റെ ഡ്രൈവറുടെ മകൻ പെൺകുട്ടിയെ പീഡിപ്പിച്ചത‌്. സംഭവവുമായി ബന്ധപ്പെട്ട‌് ചോട്ടു (25) എന്നയാളെ അറസറ്റ‌്ചെയ‌്തു.

മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ‌് രക്തം വാർന്ന‌് അവശനിലയിലായ പെൺകുട്ടിയെ കണ്ടത‌്. തുടർന്ന‌് സ‌്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ പൊലീസ‌് കേസെടുക്കാതെ  അവഹേളിക്കുകയായിരുന്നു.  സംഭവം വിവാദമായതോടെ പിന്നീട‌് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News