നിപ വൈറസിന്‍റെ ഉറവിടം ഒന്നുതന്നെ; ഭയപ്പെടേണ്ട സാഹചര്യം ഇല്ല: ആരോഗ്യമന്ത്രി

നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. മറ്റ് ജില്ലകളില്‍ നിപ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യകരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. കോ‍ഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചത് 15 പേര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതില്‍ 12 പേര്‍ മരിച്ചു. 3 പേര്‍ ചികിത്സയിലാണ്. 175 പേര്‍ നിരീക്ഷണത്തിലുമാണ്. ആദ്യം രോഗം സ്ഥിരീകരിച്ചവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. മറ്റ് ജില്ലകളിലേക്ക് നിപ വൈറസ് പടര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. അതിഗുരുതരാവസ്ഥയിൽ ഉള്ളവരെ മാത്രം പ്രവേശിപ്പിക്കും. ഗുരുതര അസുഖം ഇല്ലാത്തവർക്ക് ആവശ്യമെങ്കിൽ അടുത്ത സർക്കാർ ആശുപത്രികളിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരെ എത്തിച്ചു ചികിത്സ തുടരും.

നിപയുമായി ബന്ധപ്പെടുത്തി നവമാധ്യമങ്ങളില്‍ വരുന്ന പ്രചരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എങ്കിലും അതീവ ശ്രദ്ധയും ജാഗ്രതയും വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like