പതിനേ‍ഴു വയസ്സുകാരിയെ തട്ടിക്കൊണ്ടു വന്ന് പെണ്‍വാണിഭസംഘത്തില്‍ ചേര്‍ത്തു; ഒടുവില്‍ പ്രതികള്‍ക്ക് ശിക്ഷ; പെണ്‍വാണിഭസംഘം പൊലീസ് വലയിലായത് ഇങ്ങനെ 

ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് പെണ്‍ വാണിഭം നടത്തിയവര്‍ക്ക്  ദുബായില്‍ ശിക്ഷ.  പെണ്‍വാണിഭം , മനുഷ്യക്കടത്ത് ഉൾപ്പെടെയുളള കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

പാക്കിസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെയാണ് പാക്ക് സ്വദേശികള്‍ തന്നെയായ സ്ത്രീയ്ക്കും പുരുഷനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ലെെംഗീകമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ നാലു പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സംഭവത്തിൽ പാക്ക് സ്വദേശിയായ സ്ത്രീയ്ക്കും പുരുഷനും  100,000 ദിർഹം വീതം പിഴയും  മൂന്നു വർഷം ജയിൽ ശിക്ഷയും കോടതി വിധിച്ചു.

രഹസ്യവിവരത്തെ തുടർന്ന്   വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യക്കാരൻ എന്ന നിലയിൽ സംഘത്തെ സമീപിക്കുകയായിരുന്നു.

100 ദിർഹവുമായാണ് സംഘത്തെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി മുഖ്യപ്രതി മുറിയിലേക്ക് പോയി. ഈ സമയം പൊലീസുകാരൻ മറ്റുള്ളവർക്ക് സിഗ്നൽ നൽകുകയും പൊലീസ് സംഘം റെയ്ഡ് നടത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News