ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; ചുമതല ആന്ധ്രപ്രദേശിന്‍റേത്

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം.

ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് സി.പി.ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. പുതിയ രണ്ട് ജനറല്‍ സെക്രട്ടറിമാരും ഉടന്‍ ചുമതലയേല്‍ക്കുമെന്ന് അശോക് ഗെഹ്ലോട്ട് അറിയിച്ചു.

ആന്ധ്രാപ്രദേശിനെ തിരിച്ചു പിടിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറിയാകുന്നതോടെ ഉമ്മന്‍ചാണ്ടി സ്വാഭാവികമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും എത്തും. എ.കെ.ആന്റണി മാത്രമാണ് കേരളത്തില്‍ നിന്ന് ഇപ്പോള്‍ പ്രവര്‍ത്തക സമിതിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News