ഇന്ധന വിലയിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ; വില കുറയ്ക്കാനായി അധിക നികുതി വേണ്ടെന്ന് വെക്കുമെന്ന് തോമസ് ഐസക്ക്

ഇന്ധന വിലയിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. പെട്രോൾ – ഡീസൽ വിലവർധനവിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടന്ന് വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഒാരോ ആ‍ഴ്ചയിലും ഉണ്ടാകുന്ന വിലവ്യതിയാനം നോക്കിയാകും നിരക്കിൽ എത്ര ശതമാനം കുറയ്ക്കണം എന്ന തീരുമാനമെടുക്കുക. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

കർണാടക തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ 15ാം ദിനവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നിർണായക ഇടപെടൽ. പെട്രോൾ – ഡീസൽ വില വർധനവിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് സർക്കാർ തീരുമാനം.

കേന്ദ്ര സർക്കാരിനോട് നികുതി കുറയ്ക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ ഇടപെടൽ. ഒാരോ ആ‍ഴ്ചയിലും ഉണ്ടാകുന്ന പെട്രോൾ – ഡീസൽ വിലവർധന എത്രയാണ്. അതിൽ നിന്നും എത്ര രൂപ അധിക നികുതി ലഭിക്കും.

ആ നികുതി വേണ്ടെന്ന് വയ്ക്കുന്നതിന് വേണ്ടി എത്ര ശതമാനം നിരക്കിൽ മാറ്റം വരുത്തണം എന്നിവയാണ് ധനവകുപ്പ് നികുതി വകുപ്പുമായി ചേർന്ന് പരിശോധിക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക.

അപ്പോ‍ഴാകും എത്ര രൂപ പെട്രോളിനും ഡീസലിനും കുറയും എന്നതിലും അന്തിമ തീരുമാനമുണ്ടാകുക. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാകുന്നില്ല എന്ന് പറയുന്ന യു ഡിഎഫിനും ധനമന്ത്രി മറുപടി നൽകി.

അധിക നികുതി വേണ്ടെന്ന് വയ്ക്കുന്നതിലൂടെ ഇന്ധനവില വർദ്ധനയിൽ ഇത്തരത്തിൽ ഒരിടപെടൽ നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News