അങ്കമാലിയില്‍ മൂന്നു മാസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ; കുഞ്ഞിനെ കൊന്നത് ഭർത്താവാണെന്ന് ഭാര്യ

അങ്കമാലി: അങ്കമാലിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയതായി ഭാര്യയുടെ പരാതി. അങ്കമാലി സി ഐ ഓഫീസിനു സമീപത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നാടോടി കുടുംബത്തിൽപ്പെട്ട കുഞ്ഞിന്റെ മൃതദേഹമാണ് അങ്കമാലി സി ഐ ഓഫീസിനു സമീപത്തു നിന്ന് കണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീ അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. തന്റെ കുഞ്ഞിനെ ഭർത്താവ് കൊലപ്പെടുത്തി സിഐ ഓഫീസിനു സമീപം കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു പരാതി.

ഇതെ തുടർന്ന് പോലീസ് നടത്തിയ പരിരോധനയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ അടുത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ ചെന്ന് കുഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞത്.

ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും ഉൾപ്പടെ പൂർത്തിയാക്കി, വിശദമായ അന്വേഷണത്തിനു ശേഷം മാത്രമെ മരണത്തിന്റെ യഥാർത്ഥ കാരണം പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News