ഇകെ നായനാർ അക്കാദമിയിൽ സ്ഥാപിച്ച നായനാരുടെ പ്രതിമ നിർമാണത്തിൽ അപാകത സംഭവിച്ചിട്ടില്ലെന്ന് ശില്പി തോമസ് ജോൺ കോവൂർ

കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ സ്ഥാപിച്ച നായനാരുടെ പ്രതിമ നിർമാണത്തിൽ അപാകത സംഭവിച്ചിട്ടില്ലെന്ന് ശില്പി തോമസ് ജോൺ കോവൂർ. വളരെ ഉയരത്തിൽ സ്ഥാപിച്ചതിനാൽ പ്രകാശം പതിക്കുന്നതിന്റെ പോരായ്മ കൊണ്ടാണ് കാഴ്ചയിൽ അപാകത തോന്നുന്നതെന്നും ശില്പി പറഞ്ഞു. പാദകത്തിന്റെ ഉയരം കുറച്ച് കാഴ്ചയിൽ ഉള്ള അപാകത പരിഹരിക്കാനുള്ള പ്രവർത്തികളും ആരംഭിച്ചു.

കണ്ണൂർ പയ്യമ്പലത്തെ ഇ കെ നായനാർ അക്കാദമായിൽ സ്ഥാപിച്ച നായനാർ പ്രതിമയ്ക്ക് അപാകത ഉണ്ടെന്ന വിമർശനം ഉയർന്നിരുന്നു.നായനാരുമായി മുഖ സാദൃശ്യം ഇല്ലെന്നായിരുന്നു ചൂണ്ടി കാണിക്കപ്പെട്ടത്. എന്നാൽ പ്രതിമ നിർമാണത്തിൽ അപാകത സംഭവിച്ചിട്ടില്ലെന്നും വളരെ ഉയരത്തിൽ സ്ഥാപിച്ചതിനാൽ മുഖം ഇരുണ്ട് കാണപ്പെടുന്നതാണ് പ്രശ്നമെന്നും ശില്പി തോമസ് ജോൺ കോവൂർ വിശദീകരിച്ചു.

പ്രകാശം വേണ്ട രീതിയിൽ പ്രതിമയുടെ മുഖത്ത് പതിക്കാത്തതാണു കാഴ്ചയിൽ അപാകത തോന്നാൻ കാരണം. നാലടിയോളം പാദുകത്തിന്റെ ഉയരം കുറച്ച് പ്രതിമ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ശില്പി പറഞ്ഞു.

അക്കാദമി കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ പ്രതിമ എടുത്തു കാണിക്കണമെന്ന ആലോചനയിലാണ് ഉയരം കൂടി സ്ഥാപിച്ചത്. ആ സമയത്ത് കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്നം ശ്രദ്ധിച്ചിരുന്നില്ലെന്നും ശില്പി തോമസ് ജോൺ കോവൂർ പറഞ്ഞു. രാജസ്ഥാൻ സർവ്വകലാശാല ശില്പ കലാ വിഭാഗം അധ്യാപകനും തിരുവല്ല സ്വദേശിയുമായ തോമസ് ജോൺ കോവൂരിന്റെ നേതൃത്വത്തിൽ ജയ്പ്പൂരിൽ ആണ് പ്രതിമ നിർമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News