മുന്‍മന്ത്രി കെ ബാബുവിന്‍റെ സെക്രട്ടറി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തല്‍; നിയമനടപടിക്ക് ഒരുങ്ങി വിജിലന്‍സ്

മുന്‍മന്ത്രി കെ ബാബുവിന്‍റെ സെക്രട്ടറിയും അനധികൃത സ്വത്ത് സന്പാദിച്ചുവെന്ന് അനധികൃത സ്വത്ത് സന്പാദിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തി. കെ ബാബുവിന്‍റെ സെക്രട്ടറിയായ നന്ദകുമാറാണ് വരവിനേക്കാള്‍ 43 ശതമാനത്തിലധികം സ്വത്ത് സന്പാദിച്ചതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നാണ് സൂചന.

മന്ത്രിയായിരുന്ന കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസില്‍ അടുത്തിടെയാണ് മൂവാറ്റുപു‍ഴയില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് കെ ബാബുവിന്‍റെ സെക്രട്ടറിക്കെതിരെയും വിജിലന്‍സ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

കെ ബാബു മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്നാണ് കേസ്. വരവിനേക്കാള്‍ 43 ശതമാനം അധികസ്വത്താണ് നന്ദകുമാര്‍ കൈവശം വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയേക്കും.

റിപ്പോര്‍ട്ട് ലഭിച്ചാല്‍ അധികം വൈകാതെ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. കെ ബാബുവിന്‍റെ സ്വത്തുക്കളില്‍ 45 ശതമാനത്തോളം വരവില്‍ കവിഞ്ഞതാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 2016 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നര വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്.

അന്വേഷണത്തിന്‍റെ ഭാഗമായി ബാബുവിന്‍റെ ബന്ധുക്കളിലേക്കും ബിനാമികള്‍ എന്ന് കരുതുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതോടെയാണ് കെ ബാബുവിന്‍റെ സെക്രട്ടറിയും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News