നിശ്ശബ്ദ പ്രചാരണ ദിവസവും സജീവമായി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍

നിശ്ശബ്ദ പ്രചാരണ ദിവസവും സജീവമായി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍. കല്ല്യാണ വീടുകളും മരണ വീടുകളും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് ഓരോ സ്ഥാനാര്‍ത്ഥിയും.

3 മാസക്കാലത്തെ പരസ്യ പ്രചാരണത്തിന് ഇന്നലെ അവസാനമായതോടെ ഇന്ന് നിശബ്ദ പ്രചാരണ ദിവസവും സ്ഥാനാര്‍ത്ഥികള്‍ സജീവമായിത്തന്നെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. രാവിലെ തന്നെ സജി ചെറിയാന്‍ ചില മരണ വീടുകളിലും കല്ല്യാണ വിടുകളിലും പോയാണ് വോട്ടഭ്യര്‍ത്ഥിച്ചത്. തികഞ്ഞ ആത്മവിശ്വാസമാണ് സജി ചെറിയാന്‍ പ്രകടിപ്പിച്ചത്.

സാമുദായിക സംഘടന നേതാക്കളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു പി എസ് ശ്രീധരന്‍ പിള്ളയും ഡി വിജയകുമാറും. കല്ലിശ്ശേരിയിലെ പെന്തകോസ്ത് വിഭാഗത്തിന്റെ പ്രാര്‍ത്ഥനാലയത്തിലെത്തിയ ഡി വിജയകുമാര്‍ പാസ്റ്ററെക്കൊണ്ട് പ്രത്യേക പ്രാര്‍ത്ഥനയും നടത്തിച്ചാണ് മടങ്ങിയത്.

സാമുദായിക സംഘടനാ നേതാക്കളെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു പി എസ് ശ്രീധരന്‍ പിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News