യോഗിയുടെ യുപിയിലെ ആശുപത്രി വാര്‍ഡുകള്‍ തെരുവുനായകള്‍ക്ക് സ്വന്തം; രോഗികള്‍ ദുരിതക്കയത്തില്‍; ദൃശ്യങ്ങള്‍ പുറത്ത്

ആരോഗ്യ രംഗത്ത് കേരളം യുപിയെ മാതൃകയാക്കണമെന്ന് പറഞ്ഞ യോഗിയുടെ ഉത്തര്‍പ്രദേശില്‍ ആശുപത്രി വാര്‍ഡുകളില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം.

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ കിടക്കുന്ന കട്ടിലിനു തൊട്ടു താ‍ഴെ മു‍ഴുവന്‍ തെരുവായ്ക്കളാണ്. യുപിയിലെ ഹാര്‍ദോയ് ജില്ലയിലെ ആശുപത്രിയാണ് സംഭവം.

ആശുപത്രികളിലെ ക്യാമറയില്‍  തെരുവ് നായകള്‍ വാര്‍ഡുകളിലുള്ളതിന്റെ ദൃശ്യങ്ങള്‍ കുടുങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുഞ്ഞുങ്ങള്‍ മരിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഉത്തര്‍പ്രദേശിലെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ് തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങള്‍.

ഒരു മാസം മുമ്പ് ഉത്തര്‍പ്രദേശിലെ അലിഗറില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്ത്രീയുടെ മൃതശരീരം തെരുവ് നായ കടിച്ചു തിന്നിരുന്നു. സീതാപൂരില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 14 പേര്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു. കേരളത്തിലെ മഹത്തായ ആരോഗ്യ രംഗത്തെ പരിഹസിച്ച് യുപിയെ കണ്ട് പഠിക്കാന്‍ പറഞ്ഞ യോഗിയുടെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ സംഭവങ്ങളെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News