ബലാത്സംഗകേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതിക്ക് മുമ്പില്‍ വസ്ത്രം അ‍ഴിച്ച് കുറ്റാരോപിതന്‍; സംഭവം ഇങ്ങനെ

സ്വന്തം നിരപരാധിത്വം തെളിയിക്കാനായി ഏതറ്റം വരെയും പോകാന്‍ ആരും തയ്യാറാകും. സംശയമില്ല. എന്നാല്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാനായി കോടതിക്ക് മുമ്പില്‍ വസ്ത്രമ‍ഴിക്കേണ്ടി വന്നിരിക്കുകയാണ് ഒരു കുറ്റാരോപിതല്‍. വാഷിങ്ടണിലെ ന്യൂഹാവനിലെ കോടതിയിലാണ് സംഭവം.

കോടതിക്ക് മുമ്പില്‍ പരസ്യമായാണ് ഡെസ്മണ്ട് ജെയിംസെന്ന കണറ്റിക്കട്ട് സ്വദേശിയായ കുറ്റാരോപിതന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട യുവതി തന്നെ പീഡിപ്പിച്ച ആളിനെ കുറിച്ചു വിവരണങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു.

അതില്‍ ഒന്നായരുന്നു തന്നെ പീഡിപ്പിച്ച ആളുടെ ലൈംഗിക അവയവം അയാളുടെ നിറത്തേക്കാള്‍ ഇളം നിറത്തിലായിരുന്നു എന്നത്. ഇതാണ് കോടതിക്ക് മുമ്പില്‍ വസ്ത്രം അ‍ഴിക്കാനുള്ള കാരണം. തന്റെ കക്ഷി കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ഒരു ഫോട്ടോയില്‍ ഫ്ലാഷ് ലൈറ്റിന്റെ അതിപ്രസരം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. അതുകൊണ്ടാണ് കോടതി മുറിയില്‍ വെച്ച്‌ തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്. യഥാര്‍ഥവും സാധ്യവുമായ ഏക വഴി അത് മാത്രമായിരുന്നു.’ – പ്രതിഭാഗം വക്കീലായ ബുസ്സര്‍ട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News