ജസ്നയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം; വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടി ജെസ്നയെ കണ്ടെത്താൻ, പ്രത്യേക അന്വേഷണ സംഘത്തെ ഡി ജി പി ലോക്നാഥ് ബെഹ്റ നിയോഗിച്ചു. ഐ ജി മനോജ് എബ്രാഹിന്റെ നേതൃത്വത്തിൽ 15 അംഗ സംഘത്തെയാണ് നിയോഗിച്ചത്.

ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജെസ്നയെ മാർച്ച് 21 മുതലാണ് കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel