മുഖക്കുരു നിങ്ങളെ അലട്ടുന്നുവോ?; പരിഹാരമിതാ

സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതിലൊന്നാണ് മുഖക്കുരു. കറുത്ത പാടുകള്‍ എല്ലാം തന്നെ മുഖസൗന്ദര്യത്തെ ദോഷകരമായി ബാധിക്കും. മുഖത്തെ പാടുകള്‍ മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ചെറുനാരങ്ങ.

ചെറുനാരങ്ങ ആരോഗ്യസംരക്ഷണത്തിനൊപ്പം മുഖസൗന്ദര്യത്തിനും പ്രധാന പങ്കുവഹിക്കുന്നു. നാരങ്ങയും അല്‍പം ഉപ്പും ചേര്‍ത്താല്‍ ചര്‍മത്തിലെ പാടുകള്‍ മാറ്റാന്‍ സാധിക്കും. ചെറുനാരങ്ങ വട്ടത്തില്‍ ഒരു കഷണം മുറിച്ചെടുത്ത് അതില്‍ ഒരു നുള്ള ഉപ്പ് ചേര്‍ത്ത് മുഖത്ത് എല്ലായിടത്തും സ്ക്രബ് ചെയ്യുക.

രണ്ട് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ ക‍ഴുകിക്കളയുക. ഇതിന് ശേഷം അല്‍പം അരിപ്പൊടി തേനും ചെറുനാരങ്ങാനീരും മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 5ല മിനുട്ടിന് ശേഷം ക‍ഴുക്കിക്കളയുക. തിളക്കമാര്‍ന്ന ചര്‍മത്തിന് ഇത് ആള‍ഴ്ചയില്‍ 3 തവണ ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like