രാഹുല്‍ മാധവിന്‍റെ നായികയായി ശ്രവ്യ; വരുന്നു വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി

തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ സിനിമ “വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി” റിലീസിന് ഒരുങ്ങുന്നു.

വാടാമല്ലി, ലിസമ്മയുടെ വീട്, മിസ്റ്റർ ഫ്രോഡ്, മെമ്മറീസ്, തനി ഒരുവൻ, ആദം ജോൺ എന്നീ ചിത്രങ്ങളിലൂടെ നായകനായും സഹനടനായും വില്ലനായും പ്രേക്ഷകർക്ക് സുപരിചിതനായ രാഹുല്‍ മാധവാണ് ചിത്രത്തിലെ നായകന്‍. തെലുങ്കുവിൽ ശ്രദ്ധേയയായ നടി ശ്രവ്യയാണ് നായിക.

മലയാളികള്‍ എന്നും ഒാര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്. വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയിലെ ട്രെയ്‌ലറും ഗാനങ്ങളും യൂട്യൂബിൽ ശ്രദ്ധ നേടിയിരുന്നു..

ഈ ചിത്രത്തില്‍ മധു, റിസബാവ, നീന കുറുപ്‌, പ്രശാന്ത്‌ അലക്‌സാണ്ടര്‍, ഗായത്രി മയൂര, ദിശിനി, അസീസ്‌ എന്നിവരും അഭിനയിച്ചിട്ടുണ്ട്‌. കിഷന്‍ സാഗര്‍ ഛായാഗ്രഹണവും സിയാന്‍ ശ്രീകാന്ത്‌ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

ജി വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി രാജു ബാബുവാണ്‌ ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’നിര്‍മിച്ചിരിക്കുന്നത്‌. ചിത്രം ജൂൺ ഒന്നിന് പ്രദർശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News