ടി കെ പളനി അന്തരിച്ചു

സിപിഐ എം മുന്‍ നേതാവും പുന്നപ്ര വയലാര്‍ മാരാരിക്കുളം രക്തസാക്ഷി ടി കെ കുമാരന്റെ സഹോദരനുമായ കഞ്ഞിക്കുഴി തോപ്പില്‍ ടി കെ പളനി(85)നിര്യാതനായി.ജീവിത പ്രാരാബ്ധങ്ങള്‍ മൂലം 13ാം മത്തെ വയസില്‍ പഠന നിര്‍ത്തി കയര്‍ഫാക്ടറി തൊഴിലാളിയായി ജിവിതമാരംഭിച്ച ടി കെ പളനി കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരെ അവകാശ ബോധമുള്ളവരാക്കി മാറ്റുകയും ചെയ്തു.

കയര്‍ തൊഴിലാളികളുടെ കരുത്തുറ്റ സംഘടനയായ മുഹമ്മ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി,വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1953ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി, ജില്ലാസെക്രട്ടറിയേറ്റംഗം, മാരാരിക്കുളം ഏരിയ സെക്രട്ടറി,സിഐടിയു നേതാവ്,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ആലപ്പുഴ ജില്ലാപഞ്ചായത്തംഗം, കഞ്ഞിക്കുഴി 1558ാം നമ്പര്‍ സര്‍വീസ് സഹകണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ജന്മനാട്ടിലെ പ്രോഗ്രസീവ് ഗ്രന്ഥശാല ആന്റ് വായനശാലയുടെയും വോളിബോള്‍ ക്ലബ്ബിന്റെയും സ്ഥാപകനായ ഇദ്ദേഹം പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച പകല്‍ ഒന്നിന് വീട്ടുവളപ്പില്‍ നടക്കും

ഭാര്യ:സുകുമാരിയമ്മ(റിട്ട:അധ്യാപിക കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍).മക്കള്‍: പി അജിത്‌ലാല്‍(റിട്ട:അധ്യാപകന്‍ എബിവിഎച്ച് എസ് എസ് മുഹമ്മ,ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്),ടി പി പ്രഭാഷ്‌ലാല്‍(സബ് ജഡ്ജ് ഫോര്‍ട്ടുകൊച്ചി),പി ജയലാല്‍(പ്രിന്‍സിപ്പള്‍ രാമപുരം ഗവ:എച്ച്എസ്എസ്),ബിന്ദു(എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍ ചെങ്ങന്നൂര്‍).

മരുമക്കള്‍:ജോളി,സിബി(അധ്യാപിക ശ്രീകണ്‌ഠേശ്വരം എച്ച് എസ് എസ് പൂച്ചാക്കല്‍),ഇന്ദു(ഗ്രാമന്യായാലയ കഞ്ഞിക്കുഴി ബ്ലോക്ക്),മോഹന്‍ദാസ്(സബ് എഞ്ചിനീയര്‍ കെ എസ് ഇ ബി പാതിരപ്പള്ളി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News