ചെങ്ങന്നൂർ ബൂത്തിലേക്ക്; വോട്ടെടുപ്പ് ആരംഭിച്ചു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് ഇന്ന്. വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. വോട്ടെടുപ്പ് ആരംഭിച്ചു. 181 ബൂത്തുകകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 22 പ്രശനബാധിത ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈകിട്ട് ആറുവരെയാണ‌് പോളിംഗ‌്. എല്ലാ പോളിങ് ബൂത്തിലും രണ്ടുവീതം വോട്ടിങ് യന്ത്രങ്ങൾ ഉണ്ടാകും. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്നാണ് മണ്ഡലത്തില്‍
തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എൽഡിഎഫ‌് സ്ഥാനാർഥിയായ സജി ചെറിയാൻ, യുഡിഎഫിലെ ഡി വിജയകുമാർ, ബിജെപിയുടെ പി എസ‌് ശ്രീധരൻപിള്ള എന്നിവരാണ‌് മത്സരരംഗത്തെ പ്രമുഖർ.വ്യാഴാഴ്ച രാവിലെ എട്ടിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളാണ് വോട്ടെണ്ണലിന് ക്രമീകരിക്കുന്നത്.

രാജ്യത്തെ നാല് ലോക്സഭാ മണ്ഡലങ്ങളിലും പത്തു നിയമസഭാമണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട‌്. ഉത്തർപ്രദേശിലെ കെയ്റാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര‐ഗോദിയ, നാഗാലാൻഡ‌് എന്നിവയാണവ.

തിരിച്ചറിയൽകാർഡ് പിടിച്ചെടുത്തതിനെതുടർന്ന‌് തെരഞ്ഞെടുപ്പ് മാറ്റിവച്ച കർണാടകത്തിലെ രാജരാജേശ്വരി നഗറിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here