സെഞ്ചുറിക്കരുത്തില്‍ വാട്സണ്‍; ഐപിഎല്ലില്‍ ചെ​ന്നൈയ്ക്ക് കിരീടം

മും​ബൈ: വാ​ട്സ​ൺന്‍റെ സൂ​പ്പ​ർ സെ​ഞ്ചു​റി​യി​ൽ സ​ൺ​റൈ​സേ​ഴ്സി​നെ കീ​ഴ​ട​ക്കി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സിന് ഐ പി എല്‍ കിരീടം. മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടമാണ് ചെ​ന്നൈ സ്വന്തമാക്കിയത്.

ഹൈ​ദ​രാ​ബാ​ദി​ന്‍റെ 178 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെന്നെെ എളുപ്പം മറികടന്നു. ചെ​ന്നൈ​യ്ക്കു ഡു​പ്ല​സി​യെ പെട്ടന്ന് നഷ്ടമായെങ്കിലും പിന്നീട് റെ​യ്ന​യും വാ​ട്സ​ണും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് സൂപ്പര്‍ ടീമിനെ കപ്പിലേക്കെത്തിച്ചത്. 57 പ​ന്തി​ൽ 11 ഫോ​റും എ​ട്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വാ​ട്സ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

റെ​യ്ന വാട്സണ്‍ കൂട്ടുകെട്ട് 117 റ​ൺ​സാണ് നേടിയത് . ഇ​തി​ൽ 32 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു റെ​യ്ന​യു​ടെ സം​ഭാ​വ​ന. റെ​യ്ന പു​റ​ത്താ​യ ശേ​ഷം അ​മ്പാ​ട്ടി റാ​യു​ഡു​വി​നൊപ്പം വാട്സണ്‍ കിരീടത്തിലേക്ക് കുതിച്ചു

ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക്കി​നു ശേ​ഷ​മാണ് ചെന്നെെ കളിക്കാനിറങ്ങിയത്. ​സീ​സ​ണി​ൽ മൂ​ന്നു ത​വ​ണ ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴും സ​ൺ​റൈ​സേ​ഴ്സി​നു തോ​ൽ​വി​യാ​യി​രു​ന്നു വി​ധി. ഫൈ​ന​ലി​ലും അ​താ​വ​ർ​ത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News